മെറ്റ് ഫ്രെഡറിക്സെൻ
മെറ്റ് ഫ്രെഡറിക്സെൻ | |||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Frederiksen in 2026 | |||||||||||||||||||||||
| ഡെൻമാർക്കിന്റെ പ്രധാനമന്ത്രി | |||||||||||||||||||||||
2026 മാർച്ച് 24 മുതൽ ഇടക്കാല പ്രധാനമന്ത്രി | |||||||||||||||||||||||
| ചുമതലയേറ്റത് 27 June 2019 | |||||||||||||||||||||||
| Monarchs | Margrethe II Frederik X | ||||||||||||||||||||||
| Deputy | Jakob Ellemann-Jensen Troels Lund Poulsen | ||||||||||||||||||||||
| മുൻഗാമി | Lars Løkke Rasmussen | ||||||||||||||||||||||
| സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതാവ് | |||||||||||||||||||||||
പദവിയിൽ തുടരുന്നു | |||||||||||||||||||||||
| ചുമതലയേറ്റത് 28 June 2015 | |||||||||||||||||||||||
| Deputy | Frank Jensen Mogens Jensen | ||||||||||||||||||||||
| മുൻഗാമി | Helle Thorning-Schmidt | ||||||||||||||||||||||
| |||||||||||||||||||||||
| Member of the Folketing | |||||||||||||||||||||||
പദവിയിൽ തുടരുന്നു | |||||||||||||||||||||||
| ചുമതലയേറ്റത് 20 November 2001 | |||||||||||||||||||||||
| മണ്ഡലം | Copenhagen (2001–2007) Greater Copenhagen (2007–2019) North Jutland (2019–present) | ||||||||||||||||||||||
| വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||
| ജനനം | 19 നവംബർ 1977 വയസ്സ്) Aalborg, Denmark | ||||||||||||||||||||||
| രാഷ്ട്രീയ കക്ഷി | Social Democrats | ||||||||||||||||||||||
| പങ്കാളികൾ | Erik Harr
(m. 2003; div. 2014)Bo Tengberg (m. 2020) | ||||||||||||||||||||||
| കുട്ടികൾ | 2 | ||||||||||||||||||||||
| അൽമ മേറ്റർ | Aalborg University (BA) University of Copenhagen (MA) | ||||||||||||||||||||||
മെറ്റ് ഫ്രെഡറിക്സെൻ (ഡാനിഷ് : [ˈmetə ˈfʁeðˀəʁeksn̩]; ജനനം 1977 നവംബർ19) 2019 മുതൽ ഡെൻമാർക്കിന്റെ പ്രധാനമന്ത്രിയായും 2015 മുതൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതാവായും സേവനമനുഷ്ഠിയ്ക്കുന്ന ഒരു ഡാനിഷ് സോഷ്യൽ ഡെമോക്രാറ്റ് രാഷ്ട്രീയക്കാരിയാണ്.
ഹെല്ലെ തോണിംഗ്-ഷ്മിഡിന് ശേഷം രണ്ട് പദവികളും വഹിക്കുന്ന രണ്ടാമത്തെ വനിതയാണ് അവർ, ഡാനിഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും കൂടിയാണ് അവർ.
2019 ജൂൺ 27 മുതൽ ഡെൻമാർക്കിന്റെ 27-ാമത് പ്രധാനമന്ത്രിയാണ് ഫ്രെഡറിക്സെൻ. 2001 മുതൽ അവർ ഡാനീഷ് പാർലമെന്റായ ഫോൾക്കെറ്റിംഗിൽ അംഗമാണ്. 2011 മുതൽ 2014 വരെ തൊഴിൽ മന്ത്രിയായും 2014 മുതൽ 2015 വരെ നീതിന്യായ മന്ത്രിയായും ഹെല്ലെ തോണിംഗ്-ഷ്മിഡിന്റെ സർക്കാരിൽ അവർ പ്രവർത്തിച്ചു.
തോണിംഗ്-ഷ്മിഡിനെ ഫ്രെഡറിക്സെൻ മാറ്റി 2015 ജൂൺ 28 ന്, സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതാവായി.
2019 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം, ഫോൾക്കെറ്റിംഗിലെ 179 സീറ്റുകളിൽ 49 എണ്ണവും അവരുടെ പാർട്ടി നേടി. പുതിയ സർക്കാർ രൂപീകരിക്കുന്നതിനു നേതൃത്വം നല്കുവാൻ രണ്ടാം മാർഗരേത്ത് രാജ്ഞി അവരെ നിയോഗിച്ചു.
2022 നവംബറിൽ നടന്ന തിരഞ്ഞെടുപ്പ് സോഷ്യൽ ഡെമോക്രാറ്റുകൾക്കു 20 വർഷത്തിനിടയിൽ ലഭിച്ച ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ഫലമായിരുന്നു. വെൻസ്ട്രെയും മിതവാദികളുമായി ചേർന്നു് ഒരു കേന്ദ്രീകൃത സഖ്യം രൂപീകരിച്ചു.
2026 മാർച്ച് 24-ന് നടന്ന ഡാനിഷ് പൊതുതെരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ ഏറ്റവും വലിയ പാർട്ടിയായി തുടരുന്നുവെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ഒരു രാഷ്ട്രീയ ഗ്രൂപ്പുിനും ഭൂരിപക്ഷം സീറ്റുകൾ നേടുവാൻ ലഭിച്ചിട്ടില്ലാത്തതിനാൽ 2026 മാർച്ച് 24 മുതൽ ഇടക്കാല പ്രധാനമന്ത്രിയായി മെറ്റ് ഫ്രെഡറിക്സെൻ തുടരുന്നു.