പേർഷ്യൻ ഗൾഫ്
ദൃശ്യരൂപം
| പേർഷ്യൻ ഗൾഫ് | |
|---|---|
| സ്ഥാനം | പശ്ചിമേഷ്യ |
| തരം | Gulf |
| പ്രാഥമിക അന്തർപ്രവാഹം | ഒമാൻ ഉൾക്കടൽ |
| ബേസിൻ രാജ്യങ്ങൾ | ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹറൈൻ, യു.എ.ഇ. and ഒമാൻ (exclave of Musandam) |
| പരമാവധി വീതി | (min) |
ഇറാന്റെയും അറേബ്യൻ ഉപദ്വീപിൻ്റെയും ഇടയിലുള്ള ഉൾക്കടലാണ് പേർഷ്യൻ ഗൾഫ് എന്നു പറയുന്നത് (ഫാർസി : شاخاب فارس, ശാഖാബ് ഇ ഫാർസ്)[1]. ഗൾഫ് എന്നു പറഞ്ഞാൽ ഉൾക്കടൽ എന്നാണ് ഇംഗ്ലീഷിൽ അർത്ഥം. ഹോർമൂസ് കടലിടുക്ക് ഇതിനെ ഒമാൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു. ഇതിന്റെ തീരത്തുള്ള അറബ് നാടുകളുമായി പൗരാണിക കാലം മുതൽ തന്നെ ഇന്ത്യക്കാർക്ക് സുദൃഢമായ ബന്ധമാണുളത്.
ഗൾഫ് രാജ്യങ്ങൾ
[തിരുത്തുക]സൗദി അറേബ്യ, ഒമാൻ, ഐക്യ അറബ് എമിറേറ്റ്, കുവൈത്ത്, ബഹറൈൻ, ഖത്തർ എന്നിവയാണു ഗൾഫ് രാജ്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ആറു പെട്രോൾ ഉല്പാദക രജ്യങ്ങൾ ചേർന്ന് ജി.സി.സി. എന്ന പേരിൽ സഹകരണ സംഘടന നിലവിലുണ്ട്.അംഗ രാജ്യങ്ങൾക്കിടയിലെ തർക്കം പരിഹരിക്കലും സാമ്പത്തിക സൈനിക രംഗങ്ങളിൽ സഹകരിക്കലുമാണ് ഇതിന്റെ മുഖ്യ ലക്ഷ്യം.[2]