വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ
ദൃശ്യരൂപം
| << | ഒക്ടോബർ 2026 | >> | ||||
|---|---|---|---|---|---|---|

കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കഥകളി നടനാണ് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ. കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി തുടങ്ങിയ കഥകളി നടന്മാരിൽ നിന്നും പരിശീലനം നേടിയ അദ്ദേഹം ശേഷം കലാമണ്ഡലത്തിൽ കഥകളി പഠിപ്പിക്കാൻ തുടങ്ങി. കലാമണ്ഡലത്തിലെ പ്രിൻസിപ്പലായി വിരമിച്ച അദ്ദേഹം പിന്നീട് വീണ്ടും കലാമണ്ഡലം കൽപിത സർവകലാശാലയുടെ ഡീൻ ആയി നിയമിതനായി.
ഛായാഗ്രഹണം: വിനയരാജ് വി. ആർ.